
കടലാക്രമണ ഭീതിയിൽ ചെല്ലാനം പുത്തൻതോട് ഭാഗം സ്വദേശികൾ പ്രതിഷേധത്തിൽ. കല്ലില്ലെങ്കിൽ കടലിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി കടലിൽ ഇറങ്ങിയാണ് നാട്ടുകാരുടെ പ്രതിഷേധം. ടെട്രാപോഡ്, പുലിമുട്ടുകൾ എന്നിവ ചെല്ലാനത്തു മുഴുവൻ പ്രദേശങ്ങളിലും വേണമെന്ന് ആവിശ്യം. നിലവിൽ ചെല്ലാനത്തെ ചില ഭാഗങ്ങളിൽ മാത്രമാണ് പുലിമുട്ടുകളും ടെട്രാപോഡുകളും സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ മറ്റ് ഭാഗങ്ങളിൽ കൂടി ഇവയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ ശക്തമായ കടലാക്രമണമാണ് പ്രദേശം സാക്ഷ്യം വഹിക്കുന്നത്. അതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.
ടെട്രാപോഡ് വന്നശേഷം ചെല്ലാനത്തിന്റെ തെക്കൻ തീരങ്ങളിൽ കടുത്ത കടലാക്രമണമാണ് നാട്ടുകാർ അനുഭവിക്കുന്നത്. തീരം വലിയ രീതിയിൽ കടൽ എടുക്കുന്നുണ്ട്. പുത്തൻതോട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിലാണ് ടെട്രാപോഡ് നിർമാണം നടക്കാൻ ഉള്ളത്. താത്കാലികമായി നിർമിച്ച കടൽഭിത്തിയെല്ലാം തകർന്ന നിലയിലാണ് ഉള്ളത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
Be the first to comment