ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ കാർഷിക മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് CPIM ജനറൽ സെക്രട്ടറി എം എ ബേബി. സമ്പന്നർക്കും അതിസമ്പന്നർക്കുമാകും ഗുണം ലഭിക്കുക. കർഷകർക്ക് വലിയ ദോഷമുണ്ടാകും. യൂറോപ്പിന്റെ കാർഷിക മേഖലയെ വലിയതോതിൽ സംരക്ഷിച്ചു കൊണ്ടാണ് കരാർ. ഇന്തോ- യൂറോപ്യൻ യൂണിയൻ- മിഡിൽ ഈസ്റ്റ് ഇടനാഴി അദാനിയുടെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നത്. ഇത്തരത്തിൽ പല അപകടങ്ങളും കരാറിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പയ്യന്നൂർ ഫണ്ട് തട്ടിപ്പ്, സംസ്ഥാന കമ്മിറ്റി ഫലപ്രദമായി കൈകാര്യം ചെയ്യും. ജനങ്ങളെയും പാർട്ടി അംഗങ്ങളെയും വിശ്വാസത്തിൽ എടുത്ത് കൈകാര്യം ചെയ്യും. പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട പാർട്ടിയെ സംശയിക്കേണ്ട സാഹചര്യമില്ല. സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ എടുത്ത് പാർട്ടി തന്നെ കൈകാര്യം ചെയ്യാറുള്ളതാണ്.
പാർട്ടിക്കുള്ളിൽ യാതൊരു സംശയങ്ങളും ഇല്ല.ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ കേരള പോലീസിന് തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ കഴിയും. ജനങ്ങൾക്കുണ്ടായ സംശയങ്ങൾ അനായാന ദുരീകരിക്കാൻ പാർട്ടിക്ക് കഴിയും. പാർട്ടിയിലെ എല്ലാ തലങ്ങളിലും ഉള്ള കണക്കുകൾ എങ്ങനെ കൃത്യമായി സൂക്ഷ്മമായി കൈകാര്യം ചെയ്യണം എന്ന് കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും റിപ്പോർട്ട് അവതരിപ്പിച്ചിരുന്നുവെന്നും എം എ ബേബി പറഞ്ഞു.
വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൻ പുരസ്കാരം ലഭിച്ചതിലും എം എ ബേബി പ്രതികരിച്ചു. വിഎസിന്റെ സംഭാവനകൾ എത്രത്തോളം മൂല്യവത്താണ് എന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന് അവാർഡ് പ്രഖ്യാപിച്ചതിന്റെ പേരിൽ ഗവൺമെന്റിനെ കുറ്റപ്പെടുത്താൻ തയ്യാറല്ല. മുമ്പ് ഇഎംഎസ് ജ്യോതി ബസുദേവ പൊട്ടാചാര്യ തുടങ്ങിയവർക്ക് പുരസ്കാരങ്ങൾ പാർട്ടിയുടെ ഭാഗമായി പൊതുപ്രവർത്തനം നേടിയതിന്റെ പേരിൽ പുരസ്കാരങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു വിഎസ് അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ അവാർഡ് സ്വീകരിക്കുന്ന രീതിയില്ല എന്ന് പറയുമായിരുന്നു.
ഇപ്പോൾ വിഎസിന്റെ കുടുംബമാണ് ഇതിനോട് പ്രതികരിക്കേണ്ടത്. കുടുംബം സന്തോഷം പ്രകടിപ്പിച്ചു. വിഎസിനെ അംഗീകരിച്ചതിൽ സന്തോഷം ഉണ്ടെന്ന് ഗോവിന്ദൻ മാഷും പ്രതികരിച്ചു. പുരസ്കാരം സ്വീകരിക്കണോ വേണ്ടയോ എന്ന് കുടുംബം ആലോചിച്ച് തീരുമാനിക്കണം. കേരളത്തിൽ തന്നെ ഡോക്ടർ എം ലീലാവതി ടീച്ചർ, ടി പത്മനാഭൻ, കലാമണ്ഡലം ഗോപി ആശാൻ തുടങ്ങി അർഹരായ നിരവധി പേർ ഉണ്ട്.
എൻഎസ്എസ് എസ്എൻഡിപിഐക്കത്തിൽ നിന്ന് പിന്മാറിയ വിഷയത്തിൽ മുഖ്യ രാഷ്ട്രീയപാർട്ടികൾ പ്രതികരിക്കേണ്ട കാര്യമല്ല. പ്രധാന പ്രസ്ഥാനത്തിന്റെ ഭാഗമായി വലിയ സംഭാവനകൾ നൽകിയ സംഘടനകൾ. അദ്ദേഹം മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ഇന്നത്തെ കേരളത്തിന് സംഭാവനകൾ നൽകാൻ അവർ തയ്യാറാവുകയാണെങ്കിൽ സന്തോഷകരം. എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ പ്രശ്നമുണ്ടാവുകയാണെങ്കിൽ തൽക്കാലം ഇടപെട്ട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാത്രം കഴുകിയത് ഫോട്ടോ സെഷനോ നവമാധ്യമ പ്രചരണത്തിനോ വേണ്ടി അല്ല. പാർട്ടി ഓഫീസിലും വീട്ടിലുമൊക്കെ താൻ മാത്രമല്ല മറ്റ് നിരവധിപേർ ഇത്തരത്തിൽ ചെയ്യാറുണ്ട്. സ്വർണ്ണ കൊള്ളകേസിൽ സോണിയ ഗാന്ധിക്കെതിരെ ആരും വിരൽ ചൂണ്ടില്ല. പക്ഷെ ഇത്തരത്തിൽ വിവാദങ്ങൾ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത് കോൺഗ്രസിന്റെ തന്നെ പ്രമുഖ നേതാക്കളാണെന്നും എം എ ബേബി കൂട്ടിച്ചേർത്തു.



Be the first to comment