യഥാർത്ഥ ഇടതുപക്ഷം ഞങ്ങളാണെന്ന് വി ഡി സതീശൻ പറയുന്നത് അംഗീകാരമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സതീശൻ അങ്ങനെ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ ഇടതുപക്ഷത്തിനു മാത്രമെ പ്രസക്തിയുള്ളുവെന്ന് അദ്ദേഹത്തിനറിയാം. ജനങ്ങൾക്ക് മുന്നിൽ അങ്ങനെ സ്വീകാര്യത കിട്ടുകയുള്ളുവെന്നും സതീശനറിയാമെന്നും എം എ ബേബി വ്യക്തമാക്കി.
ബി ജെ പിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികൾ. രാഹുൽ ഗാന്ധി പറയുന്ന പല കാര്യങ്ങളിലും ഗ്യഹപാഠം നടത്തുന്നില്ല. SDPI സ്ഥാനാർത്ഥിയെ പിൻവലിച്ചത് പിന്നിൽ UDF സമ്മർദമല്ലേ ആദ്യം UDF വിശദീകരിക്കണ്ടേ. വോട്ട് ആർക്ക് ചെയ്ണം എന്ന് SDPI തീരുമാനിക്കട്ടേ.
LDF SDPI യുടെ പിന്തുണ ആവശ്യപ്പെട്ടില്ല. വലിയ സ്വാധീന ശക്തിയുളള പാർട്ടിയല്ല വെൽഫയർ പാർട്ടി എന്ന് പറഞ്ഞ ബേബി, ജമാഅത്തെ ഇസ്ലാമി സിദ്ധാന്തം അപകടകരമാണെന്നും മതരാഷ്ട്ര വാദത്തിൽ അവർ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മതരാഷ്ട്ര വാദത്തിൽ അവർ ഉറച്ചു നിൽക്കുന്നു, ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതയെ താര്യത്യമം ചെയ്യരുത്. SDPI വോട്ട് അവരുടെ ഇഷ്ടത്തിനാണ് ചെയ്യുന്നത്. മാധ്യമപ്രവർത്തകരോടുള മുഖ്യമന്ത്രിയുടെ പെരുമാറ്റം. മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ ശൈലി ഉണ്ട്. ഓരോത്തർക്കും അവരുടെ ശൈലി ഉണ്ട്. പൊതുമണ്ഡലത്തിൽ പിണറായിക്ക് നല്ല ഇമേജ് ഉണ്ടെന്നും എം എ ബേബി കൂട്ടിച്ചേർത്തു.



Be the first to comment