വേടൻ വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി

വേടൻ വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വേടന്റെ ഭാഗത്ത് ചില തെറ്റുകളുണ്ടായി അത് അംഗീകരിക്കുന്നില്ല. അതിനേക്കൾ വലിയ തെറ്റു ചെയ്തവർക്കെതിരെ ഇത്തരം നടപടികൾ കണ്ടിട്ടില്ല.

തെറ്റുകാരോട് ആനുപാതികമായ നടപടി വേണം. ലഹരിക്കെതിരെ ശക്തമായ നടപടി വേണം.കളമശേരി പോളിടെക്നിക്കിലെ സംഭവത്തിൽ മാധ്യമങ്ങൾ രാഷ്ട്രീയ പക്ഷം പിടിച്ചു. ചില മാധ്യമങ്ങൾ ലഹരിക്കെതിരെ ശക്തമായ ക്യാമ്പയിനുകൾ നടത്തുന്നുണ്ട്.

ഭീകര ആക്രമണത്തെ തുടർന്ന് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാതെ പ്രധാന മന്ത്രി പോയത് ബീഹാറിലെ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കാനാണ്. അത് ഓർക്കേണ്ടതുണ്ട്. എൻ രാമചന്ദ്രന്റെ മകൾക്ക് നേരെ ഉണ്ടായ സൈബർ ആക്രമണം നാടിന് അപമാനകരം. വർഗീയ ശക്തികൾക്ക് വേണ്ടിയാണ് അത്തരക്കാർ പ്രവർത്തിച്ചതെന്നും എം എ ബേബി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*