തൊഴിലുറപ്പ് പദ്ധതി ഇടത് പക്ഷത്തിൻ്റെ സമ്മർദത്തെ തുടർന്നാണ് UPA സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി എം ബി രാജേഷ്. BJP പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നു വന്നു. അതാണ് 12 മണിയ്ക്ക് പാർലമെൻ്റിൽ കൊണ്ടുവരുന്നത്. കോടിക്കണക്കിന് ആൾക്കാരുടെ ഉപജീവനത്തിന് നേരെയുള്ള യുദ്ധമാണിത്.
തൊഴിലുറപ്പ് പദ്ധതി, 40 ശതമാനം സംസ്ഥാനത്തിൻ്റെ തലയിൽ വച്ചു. 1600 കോടി രൂപയുടെ അധിക ബാധ്യതയാണ് സംസ്ഥാനത്തിന് വരുന്നത്. വ്യവസ്ഥയും, തീരുമാനങ്ങളും കേന്ദ്രം എടുക്കും. പണം സംസ്ഥാനം നൽകണം. സംസ്ഥാന അവകാശങ്ങളിൽ മേലുള്ള കടന്ന് കയറ്റം നടന്നു. ഇപ്പോൾ തന്നെ 826.9 കോടി രൂപ കുടിശ്ശികയാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീകളാണ് കൂടുതൽ പണി എടുക്കുന്നത്. അതിനാൽ സ്ത്രീകൾക്കെതിരായ അക്രമം കൂടിയാണ് ഇത്. കാർഷിക സീസണിൽ പ്രവർത്തി നടത്തരുത് എന്നാണ് മറ്റൊരു നിർദേശം. ഫലത്തിൽ തൊഴിൽ നൽകരുത് എന്നതാണ്.
100 പ്രവർത്തി ദിനം 125 ആകുമെന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ. കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമേ ഇത് ലഭിക്കൂ. പഞ്ചസാരയിൽ പുരട്ടിയ വിഷം. ഫലത്തിൽ തൊഴിലുറപ്പ് പദ്ധതിയ്ക്ക് അന്ത്യം കുറിയ്ക്കുന്ന ബില്ലാണ്. 25 ലക്ഷം തൊഴിലാളികൾ കേരളത്തിൽ പദ്ധതിയിൽ തൊഴിൽ എടുക്കുന്നുണ്ട്. ബഹുഭൂരിപക്ഷവും സ്ത്രീകളാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ പ്രധാനപ്പെട്ട വിഷയം വന്നപ്പോൾ കോൺഗ്രസ് എം പി മാർ പാരഡി പാട്ട് പാടി നിന്നു. വട്ടത്തിൽ നിന്ന് പാരഡി പാട്ട് പാടുന്ന അശ്ലീലത്തിനും സാക്ഷിയായി. ശക്തമായ പ്രതിഷേധം ഉയരും. കേരളത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. പ്രതിപക്ഷ നേതാവും, കോൺഗ്രസും പേര് മാറ്റുന്നത് മാത്രമായി ലളിതവൽക്കരിക്കുന്നു. എല്ലാം പഠിച്ച് പറയുന്ന ആളാണെന്നാണ് പ്രതിപക്ഷ നേതാവിനെക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിന് പേര് മാറ്റുന്നത് മാത്രമേ ശ്രദ്ധയിൽ പെട്ടുള്ളോ.
പഴയ പേര് ആക്കാമെന്ന് പറഞ്ഞാൽ ഇവർ സമ്മതിക്കുമോ. ബാധിക്കുന്ന എല്ലാ സംസ്ഥാനങ്ങളും മുന്നോട്ട് വരും. കർഷക സമരത്തിന് സമാനമായ സാഹചര്യത്തിൽ എത്തും. കോടിക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടമാകും. ദുരുപയോഗം ചെയ്യാവുന്ന വ്യവസ്ഥകളാണ് ഉള്ളത്. ഗ്രാമീണ മേഖലയിൽ റോഡുകൾ മുതൽ അംഗൻവാടി വരെ നിർമ്മിക്കാൻ പദ്ധതി ഉപയോഗിച്ചു
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. ആ രീതിയിൽ നോക്കിയാൽ തിരിച്ചടിയാണ്. എന്നാൽ 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിനെക്കാൾ മുന്നിലെത്തി. തിരുവനന്തപുരം നഗരത്തിൽ കോൺഗ്രസ് വോട്ടാണ് കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴും വോട്ടിൻ്റെ കണക്കിൽ ഒപ്പത്തിനൊപ്പം ആണ്. തിരിച്ചടി ഒന്നും കാണാതിരിക്കുന്നില്ല. വലിയ വിജയം ആവർത്തിച്ചില്ല. എപ്പോഴും അതേ രീതിയിൽ മഹാവിജയം ആവർത്തിക്കാൻ കഴിയില്ല. തൃത്താല പഞ്ചായത്ത് നോക്കിയാൽ നേരിയ ഭൂരിപക്ഷം മാത്രമേ ഉള്ളു. തിരിച്ചടി ഉണ്ടായിട്ടില്ല എന്നല്ല അർത്ഥം. പക്ഷേ UDF മഹാവിജയം നേടിയതാണെന്ന പ്രചാരണം കണക്ക് പുറത്ത് വന്നപ്പോൾ അവസാനിച്ചു.
ഒളിമ്പിക്സ് കാണാൻ ഞങ്ങളും കാത്തിരിക്കുന്നു. IFFK സിനിമ നിരോധനം, ഞെട്ടിക്കുന്നതും, ലജ്ജിപ്പിക്കുന്നതും. ഹിറ്റ്ലർ നിരോധിച്ച സിനിമയാണ് ബാറ്റൺഷിപ്പ് പൊട്ടംകിൻ. അതേ സിനിമയാണ് മോദി നിരോധിച്ചത്. ഹിറ്റ്ലറെപ്പോലെയാവുകയാണ് മോദിയെന്നും എം ബി രാജേഷ് വിമർശിച്ചു.



Be the first to comment