“നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഗസയിലെ ഇസ്രയേൽ ഭീകരത അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണം’: എം.കെ സ്റ്റാലിൻ

ഗസയില്‍ നടക്കുന്ന ആക്രമണങ്ങങ്ങളിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിരപരാധികളുടെ ജീവൻ ഇങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മൗനം ഒരു വഴിയല്ല. ഇന്ത്യ ശക്തമായി സംസാരിക്കണം, ലോകം ഒന്നിക്കണം, നാം എല്ലാവരും ഇപ്പോൾ തന്നെ പ്രവർത്തിക്കണം. യുദ്ധത്തിൽ തകർന്നടിഞ്ഞ ഗസ്സയിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഹൃദയവേദന ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

ഗസ്സയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വാക്കുകൾക്ക് അതീതമാണ്. ഓരോ ദൃശ്യവും ഹൃദയവേദന ഉണ്ടാക്കുന്നതാണ്. കുഞ്ഞുങ്ങളുടെ നിലവിളികൾ, പട്ടിണി കിടക്കുന്ന കുട്ടികളുടെ കാഴ്ച, ആശുപത്രികൾക്ക് നേരെയുള്ള ബോംബാക്രമണം, യുഎൻ കമ്മീഷന്റെ വംശഹത്യ പ്രഖ്യാപനം എന്നിവ ഒരു മനുഷ്യനും ഒരിക്കലും അനുഭവിക്കാൻ പാടില്ലാത്ത കഷ്ടപ്പാടുകൾ കാണിക്കുന്നു.

നിരപരാധികളുടെ ജീവിതങ്ങൾ ഈ രീതിയിൽ തകർക്കപ്പെടുമ്പോൾ, നിശബ്ദത അഭികാമ്യമല്ല. എല്ലാവരുടെയും മനസ്സാക്ഷി ഉണരണം. ഇന്ത്യ ഉറച്ചു നിലപാട് സ്വീകരിക്കണം, ലോകം ഒന്നിക്കണം, ഈ ഭീകരത ഉടൻ അവസാനിപ്പിക്കാൻ നാമെല്ലാവരും പ്രവർത്തിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.അതിനിടെ ഗാസയിലെ മരണസംഖ്യ 65,000 കവിഞ്ഞു. അല്‍ജസീറയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റിലൂടെ പ്രതികരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*