നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പകർപ്പ് വന്ന ശേഷം പ്രതികരിക്കാമെന്ന് എം എൽ എ മുകേഷ്. അപ്പീൽ പോകാനുള്ള തീരുമാനത്തെ മാനിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വികസനത്തെ കുറിച്ചാണ് ജനം പറയുന്നത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഫലം ഉണ്ടാകുമെന്നും എം മുകേഷ് വ്യക്തമാക്കി.
ദിലീപിൻ്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സംഘടന നേതൃത്വം. താൻ ഒരു മെമ്പർ മാത്രമെന്നും എം മുകേഷ് വ്യക്തമാക്കി. പോലീസിലെ ക്രിമിനകൾ എന്ന ദിലീപിൻ്റെ പരാമർശത്തിൽ അതാണല്ലോ ഇപ്പോൾ കണ്ടുവരുന്നത്, നോക്കാമെന്നും മുകേഷ് മറുപടി നൽകി. വിധിയിൽ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചാൽ ബ ബ എന്ന് ചില മുതലാളിമാർ പറയും. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും മുകേഷ് കൂട്ടിച്ചേർത്തു.



Be the first to comment