സിപിഐഎം പിരിച്ചു വിടണം, പണം വാങ്ങി സിപിഐഎം നേതൃത്വം മുസ്ലിം ലീഗിന് വോട്ട് മറിച്ചു നൽകുന്നുവെന്ന് ബിജെപി നേതാവ് എം ടി രമേശ്. മഞ്ചേശ്വരത്ത് സി പി ഐ എം – മുസ്ലിം ലീഗ് ധാരണയുണ്ടായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അക്കാര്യം തുറന്ന് പറഞ്ഞു. ഞങ്ങൾ നേരത്തെ പറഞ്ഞപ്പോൾ എല്ലാവരും നിഷേധിച്ചു. ഇപ്പോൾ അവർ തന്നെ തുറന്നു സമ്മതിക്കുന്നുവെന്നും എം ടി രമേശ് കുറ്റപ്പെടുത്തി.
വരുന്ന തെരഞ്ഞെടുപ്പിൽ ഇടത് – വലതു മുന്നണികൾ ഒരു സ്ഥാനാർത്ഥിയെ നിർത്തണം. ബിജെപിയ്ക്കെതിരെ പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ഇരു മുന്നണികളെയും വെല്ലുവിളിക്കുന്നു. പണം വാങ്ങി സിപിഐഎം നേതൃത്വം മുസ്ലിം ലീഗിന് വോട്ട് മറിച്ചു നൽകുന്നു. വി. കുഞ്ഞികൃഷ്‌ണന്റെ വെളിപ്പെടുത്തലിലൂടെ സിപിഐഎമ്മിന്റെ വികൃത മുഖം പുറത്തു വന്നുവെന്നും എം ടി രമേശ് വ്യക്തമാക്കി.
സിപിഐഎം ജനാധിപത്യത്തെ പരിഹസിക്കുന്നു.സിപിഐഎം പിരിച്ചു വിടാൻ തയ്യാറാകണം. പയ്യന്നൂർ ഫണ്ട് തട്ടിപ്പിലൂടെ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. കോടിക്കണക്കിനു രൂപയാണ് സിപിഐഎം ഇങ്ങനെ ഉണ്ടാക്കുന്നത്. സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം പ്രവർത്തകരുടെ തന്നെ നിലപാടാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സിപിഐഎം നേതാക്കൾ ഉണ്ടാക്കിയ സമ്പത്തിനെ കുറിച്ച് അന്വേഷണം വേണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.



Be the first to comment