
ഇ ഡി കുറ്റപത്രത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമപരമായും രാഷ്ട്രീയമായും നേരിടും. കള്ളക്കേസ് എടുത്താൽ പാർട്ടിക്കും സർക്കാരിനും ഒരു ചുക്കും സംഭവിക്കില്ല. മുമ്പ് ഇഡി 193 കേസെടുത്തു, 2 കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്.
തൃശൂരിൽ തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും പാർട്ടി വെറുതെ വിട്ടിട്ടില്ല. ഇഡിയുടെ കണ്ടെത്തൽ ആരാണ് അംഗീകരിക്കുന്നത്. രാഷ്ട്രീയ ഗൂഡാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങൾക്കുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമർപ്പിച്ചത് ഗൂഢാലോചന. നിലമ്പൂരിൽ ഇത്തവണയും മഴവിൽ സഖ്യം. ബിജെപി എന്തുകൊണ്ട് സ്ഥാനാർത്ഥിയെ നിർത്തിയില്ലെന്ന് അവരോട് ചോദിക്കണം. സ്ഥാനാർത്ഥി നിർണയത്തിൽ എൽഡിഎഫിന് ഒരാശങ്കയുമില്ല. ഒരാഴ്ചക്കുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
UDF പ്രഖ്യാപനവും ഞങ്ങളുടെ പ്രഖ്യാപനവും തമ്മിൽ ഒരു ബന്ധവുമില്ല. UDF ഇപ്പോൾ തന്നെ പ്രതിസന്ധിയിൽ. പി വി അൻവറിനെ മൈൻഡ് ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Be the first to comment