സർക്കാരിനെതിരെ ജനവികാരമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിന് അടിവരയിടുന്ന അനുഭവമാണ് ഗൃഹ സന്ദർശനത്തിൽ ലഭിച്ചത്. LDF ന് എതിരെ UDF കള്ളകഥ പ്രചരിപ്പിരിക്കാൻ UDF ശ്രമിക്കുന്നു. ഇതിന് മാധ്യമ പിന്തുണയുമുണ്ടെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
കേരളത്തിൻ്റെ മതേതരത്വത്തിന് ഭീഷണി ഉയർത്തുന്ന പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. ശബരിമല സ്വർണ്ണ കേസിൽ കളളക്കഥ പൊളിഞ്ഞു. SIR പിണറായി സർക്കാർ പദ്ധതി എന്ന പച്ചക്കളളം വരെ പ്രചരിപ്പിച്ചിരുന്നു. UDF പ്രചരണത്തിന് എതിരെ നല്ല ജാഗ്രത പുലർത്തണം എന്ന് ഗൃഹ സന്ദർശനത്തിൽ ബോധ്യമായി.
ജനങ്ങളോട് കൂടുതൽ അടുത്ത് ഇടപെടേണ്ട ആവശ്യകത ബോധ്യപ്പെട്ടു. UDFന്റെ വർഗീയ പ്രചരണത്തിനെതിനെ ജാഗ്രത വേണമെന്ന് ജനങ്ങൾ തന്നെ പറഞ്ഞു. അല്ലെങ്കിൽ തെറ്റായ പ്രചരണത്തിൽ വീണു പോകും.
തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിയമ സഭ തെരഞ്ഞെപ്പിൽ LDF നൊപ്പം നിൽക്കുമെന്ന് ജനങ്ങൾ ഉറപ്പ് നൽകി. ജനങ്ങൾ നൽകിയ നിർദേശങ്ങൾ അടുത്ത പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ പറ്റിയ തെറ്റ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രചാരണ ആയുധമാക്കി. ആരേയും സംരക്ഷിക്കില്ലെന്ന് സിപിഐഎം തുടക്കം മുതൽ പറഞ്ഞു. മാധ്യമങ്ങൾക്ക് പഴയ ഊർജമില്ലെന്നും യുഡിഎഫിനും ബിജെപിക്കും ഒപ്പം മാധ്യമങ്ങളും ആയുധം നഷ്ടപ്പെട്ടവരായി, പഴയ ഉശിരില്ലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്ത് വന്നതാണ് അതിന് കാരണം.
മാധ്യമങ്ങൾക്ക് ആയുധം ഇല്ലാതായി. എന്തിനാണ് സോണിയയെ പോറ്റി കാണാൻ പോയത് എന്നതിന് മറുപടി ഇല്ല. സ്വർണം കട്ടയാളും വിറ്റ ആളും സോണിയയെ കാണാൻ പോയി. സ്വർണ കൊള്ള വിഷയം ഉന്നയിച്ചത് ശരിയായില്ല എന്ന നിലപാട് രാഹുൽ ഗാന്ധിക്ക് ഉണ്ടായി.
എസ്ഐടിയുടെ അന്വേഷണ വ്യാപ്തി കൂടി. ഇതോടെ ഇപ്പോൾ സതീശൻ SIT യെ എതിർക്കാൻ തുടങ്ങി. കാര്യങ്ങൾ മനസിലാക്കാതെയാണ് വിഡി സതീശന്റെ പ്രതികരണം. പോറ്റിയെ കയറ്റിയത് യുഡിഎഫ് എന്ന് വ്യക്തമായി. നിയമസഭയിൽ യുഡിഎഫ് ഒളിച്ചോടി. അടിയന്തര പ്രമേയം ചർച്ചയായാൽ പ്രതിക്കൂട്ടിലാകും എന്ന് പേടി. സോണിയ ബന്ധം ചർച്ചയാകും പ്രതിക്കൂട്ടിൽ ആകും എന്ന് മനസിലാക്കിയാണ് ഒളിച്ചോടിയതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ സന്ദർശനം, വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിച്ച് മടങ്ങി. ഒരു പ്രഖ്യാപനം പോലും പ്രധാനമന്ത്രി നടത്തിയില്ല. മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ പ്രദേശത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ്. പദ്ധതി അവസാനിപ്പിക്കും എന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. ഒരിഞ്ച് പോലും മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിശ്ചയദാർഢ്യത്തോടെയാണ് എൽഡിഎഫ് പദ്ധതി യാഥാർത്ഥ്യമാക്കിയതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.



Be the first to comment