ഇറാൻ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ട്രംപ് ലോകം കത്തിക്കുകയാണ്, പ്രകൃതി വിഭവങ്ങൾ കൈവശപ്പെടുത്തുകയാണ് ലക്ഷ്യം. ഗൾഫ് മേഖലയിലെ യുദ്ധ ഭീതി കേരളത്തെ ആശങ്കപ്പെടുത്തുന്നു. ലക്ഷക്കണക്കിന് മലയാളികൾ ഗൾഫിലുണ്ട്. യുദ്ധം നേരിട്ട് ബാധിക്കുന്ന സംസ്ഥാനം കേരളമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച പ്രതീക്ഷിക്കുന്നു. സ്ഥാനാർത്ഥിനിർണയം പ്രാഥമിക ചർച്ച തുടങ്ങി. എല്ലാ തലങ്ങളിലും ചർച്ച ചെയ്ത ശേഷം പട്ടിക പ്രഖ്യാപിക്കും. വിജയമായിരിക്കും പ്രധാന മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.
കെ സി വേണുഗോപാലിനെതിരെ ഹരിയാന മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ ഭർത്താവിൻ്റെ ആരോപണം വന്നിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങിയെന്നാണ് ആരോപണം. കോൺഗ്രസിന്റെ പണമിടപാടുകൾ നേരത്തെയും പുറത്തു വന്നിട്ടുണ്ട്. തൃശ്ശൂർ മേയറെ തിരഞ്ഞെടുക്കുന്നതും ആയി ബന്ധപ്പെട്ടും കാശു വാങ്ങിയിരുന്നു. ഗൗരവതരമായ ആരോപണങ്ങൾ KC വേണുഗോപാലിനെതിരെ ഉന്നയിച്ചിട്ടും മാധ്യമങ്ങൾ വാർത്തയാക്കിയില്ല.
വീണാ ജോർജിന് എതിരായ അതിക്രമം. വീണ ജോർജ്ജിനെതിരെ കള്ളപ്രചാരവേല നേരത്തെ നടക്കുന്നുണ്ട്. ചില ചാനലുകളിൽ വാർത്ത ചമയ്ക്കാൻ പ്രത്യേക സംവിധാനം രൂപപ്പെടുത്തി. പത്രപ്രവർത്തന ലോകത്ത് നിന്നും സാമൂഹ്യ പ്രവർത്തനത്തിലേക്ക് വന്നവരാണ് അവർ. അവർക്കെതിരെ വലിയ പ്രചരണം നടത്തുന്നു. മത്സരിക്കുന്ന ഘട്ടങ്ങളിലൊക്കെ കള്ളപ്രചാരവേലാ പരമ്പരകൾ സൃഷ്ടിച്ചു.
അതിനെയൊക്കെ അതിജീവിച്ച വിജയമാണ് നേടിയത്. ഉറപ്പായി ജയിക്കുന്ന സ്ഥലങ്ങളിൽ രണ്ട് ടേം പാലിക്കും. അല്ലാത്ത സ്ഥലങ്ങളിൽ വിജയ സാധ്യതയും പരിഗണിക്കും. താൻ മത്സരിക്കില്ല. പിബിയിൽ നിന്ന് ഒരാൾ മാത്രം മത്സരിക്കും. അത് പിണറായി മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടേം വ്യവസ്ഥയും വിജയസാധ്യതയും എല്ലാം പരിഗണനയിലുണ്ട്. ഉറച്ച മണ്ഡലങ്ങളിൽ ടേം വ്യവസ്ഥ പാലിക്കും. മട്ടന്നൂരിൽ അടക്കം ടേം നിബന്ധന ബാധകം. ജില്ലാ സെക്രട്ടറിമാരായി നിൽക്കുന്നവർ മത്സര രംഗത്ത് ഉണ്ടാകില്ല. ജില്ലാ സെക്രട്ടറിമാർ മത്സരിച്ചേ തീരു എന്നാണെങ്കിൽ പകരം ചുമതലക്കാർ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment