നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി ഗോവിന്ദൻ

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മനുഷ്യത്വവും മതേതരത്വവും വലുതാണെന്ന് തെളിയിക്കുന്നതാണ് കാന്തപുരത്തിന്റെ ഇടപെടലെന്നും തുടർ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

വർഗീയ ധ്രുവീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്ന സമയത്ത് കാന്തപുരം മാനവികത ഉയർത്തിപ്പിടിച്ചു.കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ അദ്ദേഹം കൂടുതൽ പ്രതികരണത്തിന് തയാറായില്ല. അത്തരം കാര്യങ്ങളൊന്നും ചർച്ചയായില്ല എന്നായിരുന്നു മറുപടി. ചർച്ചക്ക് വേദി ഒരുക്കണമെന്ന് കാന്തപുരം അബൂബർമുസ്ലിയാർ ആവശ്യപ്പെട്ടു. നേരത്തെ വിഷയം ചർച്ച ചെയ്തിരുന്നങ്കിൽ ഈ ആശയ കുഴപ്പം ഒഴിവാക്കമായിരുന്നു എന്നും കാന്തപുരം എം വി ഗോവിന്ദനെ ധരിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*