‘അമേരിക്ക തീരുവ വർധിപ്പിച്ചതിൽ പ്രതിഷേധം നടത്തും, ഇന്നും നാളെയും ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കും’: എം.വി. ഗോവിന്ദൻ

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ സിപിഐഎം പ്രതിഷേധിക്കും. ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ട്രംപിൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു.

അമേരിക്ക തീരുവ വർധിപ്പിച്ചത് കേരളത്തിന് വലിയ ആഘാതം ഉണ്ടാക്കും. സമുദ്രോൽപ്പന്ന , സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കും. ട്രംപിനെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ മോദിക്കേറ്റ തിരിച്ചടിയാണ് തീരുവ കൂട്ടലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. രാജ്യത്തെ സംബന്ധിച്ചിടത്തോളം ടെക്സ്റ്റയിൽ, മരുന്ന് നിർമാണം, ആഭരണങ്ങൾ, തുടങ്ങിയ എല്ലാ സാധനങ്ങൾക്കുമുള്ള തീരുവ വർധനവിലൂടെ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

പാലിയേറ്റീവ് പ്രവർത്തനം സിപിഐഎം ശക്തമാക്കും. ഓഗസ്റ്റ് 19 ന് കൃഷ്ണപിള്ള ദിനത്തിൽ കിടപ്പ് രോഗികളെ സന്ദർശിമെന്നും അദ്ദേഹം വ്യക്തമാക്കി. ആനാട് ശശിയുടെ ആത്മഹത്യയിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. പണം തിരുമറിക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളാണ്. വയനാട്ടിലും സമാനമായ സ്ഥിതിയാണ് ഉണ്ടായത്. തട്ടിപ്പിന്റെ കേന്ദ്രമായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*