
വഴിക്കടവിലെ അപകടത്തിൽ രാഷ്ട്രീയ ഗൂഢാലോചന പരിശോധിണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആസൂത്രിതമായി ഒരു പ്രദേശത്ത് നടന്നുവന്ന നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. സംഭവം നടന്ന ഉടൻ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പിന്നിൽ ഗൂഢാലോചന സംഘമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമല്ല. തികച്ചും ദൗർഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പന്നികളെ കൊല്ലാൻ സ്ഥിരമായി നടത്തുന്ന ഒരു കുറ്റകൃത്യമാണ് ഉണ്ടായത്. കെഎസ്ഇബി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചു. ഉത്തരവാദിയായ ആളെ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം മലപ്പുറം വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നമ്പ്യാടന്‍ വീട്ടില്‍ വിജയന് മകന് വിനീഷി്ന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കുമെന്നാണ് വിവരം. പ്രതിയുടെ സിഡിആര്‍ എടുക്കും.
അനന്തുവിന്റെ പോസ്റ്റുമോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹം മഞ്ചേരിയിലേക്ക് മാറ്റി. അനന്തുവിന്റെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. വയറിലും മുറിവേറ്റ പാടുകളുണ്ട്.
Be the first to comment