‘കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, സിപിഎം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു’; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ഇടതുപക്ഷം ഐക്യപ്പെട്ടു നില്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്. എന്നാല്‍ വികസനം ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനത്തിന് വസ്തുത ബോധ്യമുണ്ട്. മതനിരപേക്ഷതയ്ക്ക് പകരം പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മത തീവ്രവാദ നിലപാടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സിപിഎം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാട്. നിയമസഭയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല. അന്വേഷണം സിബിഐക്ക് വിടണം എന്ന വാദം ഉന്നയിച്ചു. അന്വേഷണം ആരംഭിച്ച ഘട്ടത്തിലും ആദ്യ അറസ്റ്റുകളുടെ കാലത്തും രാഷ്ട്രീയ നിലപാട് സിപിഎമ്മിനില്ല. രാഷ്ട്രീയ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയല്ല അറസ്റ്റില്‍ സിപിഎം നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി മേല്‍നോട്ടത്തിലെ അന്വേഷണത്തെ പൂര്‍ണമായും പിന്തുണച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായവരുടെ കോണ്‍ഗ്രസ് ബന്ധമടക്കം പുറത്ത് വന്നിരുന്നു. കുറ്റവാളികള്‍ക്ക് ശിക്ഷ വേണം എന്ന് തന്നെയാണ് നിലപാട്. കുറ്റം ചെയ്ത ആര്‍ക്കും സംരക്ഷണമില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*