‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റം സംശയാസ്പദം; വോട്ടർ അധികാർ യാത്ര വിജയം’; എംഎ ബേബി

വോട്ടർ അധികാർ യാത്ര വിജയം എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. രാജവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ബിഹാറിൽ വലിയ തോതിൽ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കി. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് എംഎ ​ബേബി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തിയിരുന്നുവെന്നും അന്ന് എസ്ഐആറിനെ കുറിച്ച് ഒരു മുന്നറിയിപ്പ് പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നില്ലെന്ന് എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റം മുഴുവൻ സംശയാസ്പദം എന്ന് അദേ​ഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കേണ്ടത് പരമാവധി പേർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ്. വോട്ട് ചെയ്യാനുള്ള അവസരത്തിൽ നിന്ന് നീക്കം ചെയ്യുകയല്ലെന്ന് എംഎ ബേബി പറഞ്ഞു.

ബിജെപിയുടെ ഒപ്പം പ്രവർത്തിക്കുന്ന സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്ന് എംഎ ബേബി വിമർശിച്ചു. ബൂത്ത് ലെവൽ ഓഫീസർമാരെ വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശീലനം നൽകിയിരുന്നു. രണ്ടു മൂന്നു ദിവസം ബൂത്ത് അതിർത്തിയിൽ ഒരാൾ താമസമുണ്ടെങ്കിൽ അവരെ വോട്ടർ പട്ടികയിൽ ചേർക്കാനാണ് നിർദ്ദേശം നൽകിയത്. പരസ്പരവിരുദ്ധമായ രണ്ട് അട്ടിമറി പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. അതാണ് തൃശ്ശൂരിലും കണ്ടതെന്ന് എംഎ ബേബി ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*