ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് അറിയില്ല. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ആയിഷാ പോറ്റിയുടെ പോക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും എം എ ബേബി പറഞ്ഞു.
മൂന്നുതവണ എംഎൽഎയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അയിഷാ പോറ്റിക്ക് പാർട്ടി നൽകിയ അവസരങ്ങൾ എടുത്ത് പറഞ്ഞ് എം എ ബേബി. മതിപ്പ് ഉണ്ടാക്കുന്ന തീരുമാനം അല്ല ഇത്. എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അവസരം നൽകിയത് സിപിഐഎം ആണ്. പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നുവെന്ന് എംഎ ബേബി പറഞ്ഞു.
ഐഷാ പോറ്റി ആർഎസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നു. അതൊക്കെ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്ന് എംഎ ബേബി കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് എം മുന്നണിവിടുമെന്ന വാർത്തകളിലും എംഎ ബേബി പ്രതികരിച്ചു. ഇടതുപക്ഷത്തിനൊപ്പം എന്ന നിലപാട് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ഉണ്ടായാൽ ജോസ് കെ മാണി തന്നോട് പറയുന്ന ആളാണെന്ന് എംഎ ബേബി പറഞ്ഞു.



Be the first to comment