തിരുവനന്തപുരം മെഡിക്കൽ കോളജിൽ, ശസ്ത്രക്രിയ ഉപകരണങ്ങൾ അണു വിമുക്തമാക്കുന്നതിനുള്ള മെഷീനുകൾ തകരാറിൽ. നാല് ഉപകരണങ്ങളാണ് തകരാറിലായത്.
മെഡിക്കൽ കോളജിന് തൊട്ടടുത്തുള്ള എസ് എ ടി ആശുപത്രിയിൽ എത്തിച്ചാണ് ശസ്ത്രക്രിയ ഉപകരണങ്ങൾ അണു വിമുക്തമാക്കുന്നത്. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.
2024 ലാണ് ഈ നാല് മിഷനുകളിലെ 2 എണ്ണം തകരാറിലാകുന്നത്. ഉപകരണങ്ങൾ എസ് എ ടിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് അണുവിമുക്തമാക്കിയ ശേഷം തിരികെ എത്തിക്കാനായി കാലതാമസം നേരിടുന്നുണ്ട്. അത് ചികിത്സനൽകാനായി കാലതാമസം ഉണ്ടാകുമെന്നും രോഗികളെ കാര്യമായി ഈ താമസം ബാധിക്കുമെന്നും ഡോക്ടർമാർ പറയുന്നു. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.



Be the first to comment