യു കെ മലയാളികൾക്ക് മറക്കാനാവാത്ത ഓണസദ്യയുമായി ഹെറിഫോർഡിലെ മാജിക് മസാല

ഹെറിഫോർഡ്, യു കെ: വ്യത്യസ്തമായ രുചി കൂട്ടുകളിലൂടെ ഏവരെയും വിസ്മയിപ്പിക്കുന്ന ഹെറിഫോർഡിലെ മാജിക് മസാല യു കെ മലയാളികൾക്ക് മറക്കാനാവാത്ത രൂചികരമായ ഓണസദ്യ ഒരുക്കുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓണസദ്യ ശനിയാഴ്ച ആരംഭിക്കും.

രണ്ടു തരം പായസം ഉൾപ്പടെ എരിശ്ശേരി, തോരൻ, അവിയൽ, കൂട്ടുകറി, പച്ചടി, കിച്ചടി, കാളൻ തുടങ്ങി  27 കൂട്ടം കറികളാണ് ഓണസദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ സ്വദേശി ജോമോന്റെ നേതൃത്വത്തിലുള്ള വിദഗ്ധരായ പാചകക്കാരാണ് ഈ ഓണസദ്യ നിങ്ങൾക്കായി തയ്യാറാക്കുന്നത്. 

മാജിക് മസാലയിൽ ഓണസദ്യക്കായെത്തുന്ന കസ്റ്റമേഴ്സിന് നിരവധി നറുക്കെടുപ്പ് സമ്മാനങ്ങളും ഓഫറുകളും നൽകുമെന്ന് മാനേജിംഗ് ഡയറക്ടർമാരായ ജിമ്മി ജോർജ്, അനുകൃഷ്ണ, ഷൈജു എന്നിവർ പറഞ്ഞു.  അഡ്വാൻസ് ബുക്കിംഗിനായി : 01432683848, 07897498912, 07932710328.

Be the first to comment

Leave a Reply

Your email address will not be published.


*