ഇന്ന് മഹാശിവരാത്രി; വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക്

ഇന്ന് മഹാശിവരാത്രി. ശിവരാത്രിക്കായി ആലുവ മണപ്പുറം ഒരുങ്ങി. പുലര്‍ച്ചെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. മഹാദേവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഉണ്ടാകും. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

സുരക്ഷയ്ക്കായി 1500 പോലീസ് ഉദ്യോഗസ്ഥരെ മണപ്പുറത്തും ക്ഷേത്ര പരിസരത്തുമായി വിന്യസിക്കും. സ്‌കൂബ ടീം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ആംബുലന്‍സ് സേവനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. ഞായറാഴ്ച ആയതിനാല്‍ പതിവിലും കൂടുതല്‍ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രം, എറണാകുളം എറണാകുളത്തപ്പന്‍ ക്ഷേത്രം, പാലക്കാട് കല്‍പാത്തി വിശ്വനാഥ സ്വാമി ക്ഷേത്രം, കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം, തൃശൂര്‍ മമ്മിയൂര്‍ ശിവക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ശിവരാത്രിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*