
എക്സ്‌യുവി 3 എക്സ്ഒയ്ക്ക് പുതിയ വേരിയന്റുകൾ വിപണിയിൽ എത്തിച്ച് മഹീന്ദ്ര. REVX സീരീസുമായി എത്തുന്ന ട്രിമ്മിന് നാല് വേരിയന്റുകളാണ് ഉള്ളത്. പ്രീമിയം ഇന്റീരിയറാലും ഡിസൈനാലും മനോഹരമാണ് മഹീന്ദ്രയുടെ ചെറു എസ് യുവി. REVX M,REVX M(O),REVX A എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്.
വാഹനത്തിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ വില തന്നെയാണ്. 8.94 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. റേവ്എക്സ് എം മോഡലിന് 8.94 ലക്ഷം രൂപയും റേവ്എക്സ് എം ഓപ്ഷണൽ മോഡലിന് 9.44 ലക്ഷം രൂപയും റേവ്എക്സ് എ മാനുവലിന് 11.79 ലക്ഷം രൂപയും റേവ് എക്സ് എ ഓട്ടമാറ്റിക്കിന് 12.99 ലക്ഷം രൂപയുമാണ് വില.
പ്ലഷ് ബ്ലാക്ക് ലെതറെറ്റ് സീറ്റുകൾ, സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകളുള്ള 26.03 സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇമ്മേഴ്‌സീവ് ക്യാബിൻ അനുഭവത്തിനായി 4-സ്പീക്കർ ഓഡിയോ സജ്ജീകരണം. REVX M(O), REVX A വേരിയൻ്റിന് 96 bhp മികച്ച ഇൻ-ക്ലാസ് പവറും 230 Nm ടോർക്കും നൽകുന്ന അഡ്വാൻസ്ഡ് 1.2L mStallion TGDi എഞ്ചിനാണ് കരുത്ത് പകരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുളാണ് മോഡലിനുള്ളത്.
ഗാലക്സി ഗ്രേ, ടാംഗോ റെഡ്, നെബുല ബ്ലൂ, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ നിറങ്ങളിൽ REVX മോഡലുകൾ ലഭിക്കും. ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ (HHC) ഉള്ള ESC, എല്ലാ 4 ഡിസ്ക് ബ്രേക്കുകളും ഉൾപ്പെടെ 35 സ്റ്റാൻഡേർഡ് സവിശേഷതകളോടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നു.
Be the first to comment