ഹെർഫോർഡ്, യു കെ: ഹെർഫോർഡ് ഹിന്ദു കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 14ന് നടക്കും. ഹെർഫോർഡ് ഹാംപ്ടൺ ബിഷപ്പ് ഹാളിൽ വെച്ച് ബുധനാഴ്ച 6 മണിക്ക് അർച്ചന, പടിപൂജ, അയ്യപ്പഭജന, ശരണംവിളി തുടങ്ങിയ ചടങ്ങുകൾ നടക്കും. ചടങ്ങുകൾക്ക് നന്ദകുമാർ കൃഷ്ണൻ നായർ മുഖ്യ കാർമികത്വം വഹിക്കും.
മകരവിളക്കിനോടനുബന്ധിച്ചുള്ള പൂജാക്കൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും പ്രസ്തുത പുണ്യകർമ്മങ്ങളിൽ പങ്കുചേരാൻ എല്ലാ അയ്യപ്പ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.



Be the first to comment