നായികയെ ‘സീത’ എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കി; അവിഹിതം സിനിമയ്ക്കും സെൻസർ ബോർഡിന്റെ കട്ട്

അവിഹിതം സിനിമയ്ക്കും സെൻസർ ബോർഡിന്റെ കട്ട്. സിനിമയിൽ നായികയെ സീത എന്ന വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് വെട്ടി. കഥാപാത്രത്തെ അവൾ എന്ന് വിശേഷിപ്പിച്ചാണ് അണിയറ പ്രവർത്തകർ സിനിമ പുറത്തിറക്കിയത്. സെൻസർ ബോർഡിന്റെ നടപടി ആശങ്കാജനകമെന്ന് നിർമ്മാതാവ് ഹാരിസ് ദേശം  പറഞ്ഞു.

സിനിമയിൽ പുരാണ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചതിലാണ് വീണ്ടും സെൻസർ ബോർഡിന്റെ കത്രിക .സെന്ന ഹെഗ്ഡ സംവിധാനം ചെയ്ത അവിഹിതം ചിത്രത്തിൽ, ക്ലൈമാക്സ് രംഗത്ത് നായികയെ സീത എന്ന് വിളിക്കുന്ന ഭാഗമാണ് സെൻസർ ബോർഡ് വെട്ടിയത് . സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് അണിയറ പ്രവർത്തകർ സിനിമ പുറത്തിറക്കിയത്. സുരേഷ് ഗോപി ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള, ഹാൽ,പ്രൈവറ്റ് എന്നീ ചിത്രങ്ങൾക്ക് കത്രിക വെച്ചതിന് പിന്നാലെയാണ് സെൻസസർ ബോർഡിന്റെ നീക്കം. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിയമപരമായി നീങ്ങിയാൽ നിശ്ചയിച്ച റിലീസിംഗ് തീയതി വൈകുന്നതും സാമ്പത്തിക നഷ്ടവും മൂലമാണ് അണിയറ പ്രവർത്തകർ സെൻസർ ബോർഡിന്റെ നിർദ്ദേശത്തിൽ വഴങ്ങുന്നത്. സിനിമയിൽ എന്തൊക്കെ ഉപയോഗിക്കണമെന്ന് നിയമാവലി സെൻസർ ബോർഡ് നൽകിയിരുന്നില്ല എന്ന് നിർമ്മാതാവ് ഹാരിസ് ദേശം പറഞ്ഞു.

സെൻസർ ബോർഡിന്റെ വിചിത്ര നടപടിയിൽ സിനിമ പ്രവർത്തകർക്ക് വ്യാപക പ്രതിഷേധമുണ്ട്. മലയാള സിനിമയെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്നാണ് സിനിമ പ്രവർത്തകരുടെ വിലയിരുത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*