
മലയാള സിനിമയുടെ അതുല്യ പ്രതിഭയും പ്രേക്ഷകരുടെ പ്രിയങ്കരിയുമായ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ. ആദ്യ വരവിലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവിലും ഒരേ സ്നേഹത്തോടെയും ആവേശത്തോടെയുമാണ് മലയാളികൾ ഈ അതുല്യ കലാകാരിയെ സ്വീകരിച്ചത്. അഭിനയത്തിൽ തൻ്റെതായൊരു ശൈലി രൂപപ്പെടുത്തിയ മഞ്ജുവിൻ്റെ ഓരോ കഥാപാത്രവും പകരം വെക്കാനില്ലാത്ത ഒരത്ഭുതമാണ്.
മഞ്ജു വാര്യർ 1979 സെപ്റ്റംബർ 10-ന് തമിഴ്‌നാട്ടിലെ നാഗർകോവിലിലെ ഒരു മലയാളി കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ ടി.വി. മാധവൻ നാഗർകോവിലിലെ ശക്തി ഫിനാൻസിൽ അക്കൗണ്ടന്റായിരുന്നു, അമ്മ ഗിരിജ വീട്ടമ്മയാണ്. നടനും നിർമ്മാതാവുമായ മധു വാര്യർ ആണ് മഞ്ജുവിന്റെ സഹോദരൻ.
അഭിനയത്തിനു പുറമെ നൃത്തത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും തൻ്റേതായൊരിടം നേടിയ മഞ്ജു വാര്യരെ മലയാളികൾ ഇന്നും സ്നേഹം കൊണ്ട് ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.
Be the first to comment