
ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി സംഘം ഷിംലയിലേക്ക് തിരിച്ചു. കിനൗറിലെ കൽപയിൽ നിന്നും ബസിലാണ് യാത്ര സംഘം ആരംഭിച്ചത്. നികുൽസാരി വരെ ബസിൽ യാത്ര ചെയ്തായിരിക്കും പോകുക.ശേഷം പോലീസ് സഹായത്തോടെ തകർന്ന റോഡുകൾ കടക്കും. 18 മലയാളികൾ അടക്കം 25 അംഗ സംഘമാണ് കൽപയിൽ കുടുങ്ങിയത്.
ഓഗസ്റ്റ് 25ന് ഡൽഹിയിൽ നിന്നാണ് സംഘം സ്പിറ്റി വാലി സന്ദർശിക്കാൻ പോയത്. തിരിച്ച് വരാനാരിക്കെ ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലിൽ തകർന്നു. ഇതോടെ മലയാളി സംഘം തിരിച്ചുവരാനാകാതെ കുടുങ്ങി പോകുകയായിരുന്നു.
അതേസമയം, സംഘത്തിൻ്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇവരെ രക്ഷിക്കുന്നതിനുള്ള സത്വര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചിരുന്നത്. നോർക്ക വഴി ഹിമാചൽ പ്രദേശ് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സംഘത്തെ തിരികെ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചിരുന്നു.
Be the first to comment