മലയാളി നഴ്സിന് യുകെയിലെ റോയൽ കോളജ്‌ ഓഫ്‌ നഴ്സിങ് ‘റൈസിങ് സ്റ്റാർ’ പുരസ്കാരം

ലണ്ടൻ : യുകെയിലെ ആരോഗ്യമേഖലയിൽ ഒരിക്കൽക്കൂടി മികവ് തെളിയിച്ചു മലയാളി. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം ലഭിച്ചു.

നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എജ്യുക്കേറ്ററാണ് നിലവിൽ നവീൻ ഹരികുമാർ. മികച്ച രോഗീ പരിചരണം, സഹപ്രവർത്തകരെ വളർത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകൾ, നൂതനമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത അംഗീകാരം അദ്ദേഹത്തിന് ലഭിച്ചത്. വെറും ആറു വർഷം മാത്രമാണ് നവീന് യുകെയിലെ സേവന പരിചയം. 

ബ്ലാക്ക്, ഏഷ്യൻ, മറ്റ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങളിൽപ്പെട്ട നഴ്സിങ് ജീവനക്കാരുടെ സംഭാവനകളെ ആദരിക്കുന്ന RCN ലണ്ടന്റെ ഈ പുരസ്‌കാരം, നൂതനമായ പ്രോജക്ടുകളിലൂടെയും മികച്ച രോഗീപരിചരണത്തിലൂടെയും ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നവർക്കാണ് നൽകി വരുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*