കൊച്ചുമക്കളെ കാണാൻ യുകെയിലെത്തിയ വീട്ടമ്മ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കൾ

സതാംപ്ടൺ,യുകെ: യുകെയിൽ കൊച്ചുമക്കളെ നോക്കാൻ പോയ വീട്ടമ്മ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കൾ. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യ ചന്ദ്രിയാണ് (63) സതാംപ്ടണിൽ മരിച്ചത്.

സതാംപ്ടണിൽ താമസിക്കുന്ന മകൻ സുമിത്തിന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനായി 3 മാസം മുൻപ് യുകെയിൽ എത്തിയ ചന്ദ്രി നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ 15നാണ് മരിച്ചത്. സതാംപ്ടൺ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോയി സംസ്കാരം നടത്താനാണ് കുടുംബത്തിന്റെ ആഗ്രഹം.

എന്നാൽ യുകെയിലേക്ക് വന്നപ്പോൾ ആരോഗ്യ ഇൻഷുറൻസ് എടുക്കാത്തതിനാൽ ആശുപത്രിയിൽ 5000 പൗണ്ടിന്റെ ബിൽ അടയ്ക്കാനുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ചെലവും കുടുംബം വഹിക്കണം. സുമിത് ടെസ്കോ വെയർ ഹൗസിലും ഭാര്യ ജോയ്സ് കെയർ ആയും ആണ് ജോലി ചെയ്യുന്നത്. ചന്ദ്രിയുടെ മറ്റു മക്കൾ സന്ദീപ് (ഒമാൻ), സുശാന്ത്. മരുമക്കൾ: ജോയിസ്, പ്രീജ സഹോദരങ്ങൾ. വാസു, ചന്ദ്രൻ, ശശി.

Be the first to comment

Leave a Reply

Your email address will not be published.


*