മലയാളി യുവതി യുകെയിലെ വൂള്‍വ്വിച്ചിൽ അന്തരിച്ചു; വിടവാങ്ങിയത് ചങ്ങനാശേരി സ്വദേശിനി

ലണ്ടൻ: മലയാളി യുവതി യുകെയിൽ അന്തരിച്ചു. ലണ്ടനിലെ വൂൾവിച്ചിൽ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു.

2016 – 2018 അധ്യയന വർഷത്തിൽ തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നും എംഎസ്സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ ഡാറ്റാ സയൻസിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനായി വിദ്യാർഥി വീസയിൽ കാതറിൻ യുകെയിൽ എത്തുന്നത്.

പഠനം പൂർത്തിയായ ശേഷം ലണ്ടനിലെ ഫോർ പ്ലസ് പാർട്ണേഴ്സിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരവേ 2024 സെപ്റ്റംബറിൽ ലുക്കീമിയ രോഗം കണ്ടെത്തുന്നത്. 2025 ജനുവരിയിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തിയിരുന്നു. 2023ൽ ആയിരുന്നു കാതറിന്റെ വിവാഹം. ഒരുമിച്ചു ജീവിച്ചു കൊതി തീരും മുൻപേയുണ്ടായ പ്രിയതമയുടെ അകാല വേർപാടിന്റെ ദുഃഖത്തിൽ ഭർത്താവ് സെബിനും മികച്ച ഒരു സഹപ്രവർത്തകയെ നഷ്ടപ്പെട്ട ദുഃഖത്തിൽ സുഹൃത്തുക്കളും കഴിയുകയാണ്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*