കടക്ക് പുറത്ത്: അശ്ലീല ഉള്ളടക്കം, ഗ്രോക്കിന് വിലക്കേർപ്പെടുത്തി മലേഷ്യയും ഇന്തോനേഷ്യയും

ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ഗ്രോക്കിന് വിലക്കേർപ്പെടുത്തി മലേഷ്യയും ഇന്തോനേഷ്യയും. ​ഗ്രോക്ക് ഉപയോ​ഗിച്ച് വ്യാജ അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർ‌ന്നാണ് നടപടി. ഗ്രോക്ക് നിരോധിക്കുന്ന ആദ്യരാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയും.

യുകെയിലും ഗ്രോക്കിനെ വിലക്കേർപ്പെടുത്തണമെന്നുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്. ‘എക്സി’ൻറെ പേരിൽ ബ്രിട്ടന്റെ മാധ്യമനിയന്ത്രണവിഭാഗമായ ഓഫ്കോം അന്വേഷണം ആരംഭിച്ചിരുന്നു. സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് കുറ്റപ്പെടുത്തി.

ഗ്രോക് ഉപയോഗിച്ച് ഉപയോക്താക്കൾ കൃത്രിമ ചിത്രങ്ങൾ നിർമിക്കുന്നതായും ,ഇത് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെ കാര്യമായി ബാധിക്കുന്നതായും നിരവധി പരാതികളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വരുന്നത്. ഈ വിഷയത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഗ്രോക്കിനോട് വിശദീകരണംതേടിയിരുന്നു. ഗ്രോക് ഉപയോഗിച്ച് കൊണ്ട് നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നിർമിച്ചോ ,പ്രോംപ്റ്റ് നൽകിയോ ഇത്തരത്തിലുള്ള പോസ്റ്റ് നേരിടേണ്ടി വരുന്ന അതേ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*