
ഏറെ ആരാധകരുള്ള യുവനടിയാണ് മമിത ബൈജു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച മമിത ശ്രദ്ധിക്കപ്പെടുന്നത് സൂപ്പര്‍ ശരണ്യ എന്ന സിനിമയിലൂടെയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒമ്പത് ലക്ഷത്തോളം ആളുകളാണ് മമിതയെ ഫോളോ ചെയ്യുന്നത്.
താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ചുവപ്പ് സാരിയിലുള്ള മമിതയുടെ ചിത്രങ്ങളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമിത തന്നെയാണ് തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചത്.
കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ എല്ലാം തന്നെ. കൈയ്യിൽ താമരയും മയിൽപ്പീലിയുമായി ഗംഭീരമായ പോസുകളാണ് ഹൈലൈറ്റ്. ‘ശ്യാമ’ എന്ന കണ്‍സെപ്റ്റിലാണ് ഫോട്ടോഷൂട്ട് നടത്തിയത്.
View this post on Instagram
View this post on Instagram
Be the first to comment