
മലയാളികൾ ഏറെ സ്നേഹത്തോടെ ആരാധിക്കുന്ന രണ്ട് മഹാനടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനത്തിൽ മോഹൻലാൽ നൽകിയ ഒരു സ്പെഷ്യൽ സമ്മാനത്തെകുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ബിഗ് ബോസ് ഷോയിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ അടങ്ങിയ ഷർട്ട് ധരിച്ചാണ് മോഹൻലാൽ ഇന്ന് പരിപാടി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നാണ് ആരാധകരുടെ അഭിപ്രായം.
സിനിമയ്ക്ക് പുറത്തും നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒരുമിച്ചൊരു ഫോട്ടോ എടുത്താൽ വരെ മലയാളിക്ക് ഭയങ്കര സന്തോഷമാണ്. ആരാധകരും സിനിമാപ്രേമികളും ഒരുപോലെ സ്നേഹിക്കുന്ന രണ്ട് വലിയ താരങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സ്നേഹം മലയാളികൾക്ക് സുപരിചിതമാണ്.
നിരവധി താരങ്ങളാണ് മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ ആശംസകളുമായി എത്തുന്നത്. സമ്പൂർണ രോഗമുക്തനായി തിരിച്ചെത്തിയ മമ്മൂക്കയുടെ പിറന്നാൾ ആയതിനാൽ ഇത്തവണ മമ്മൂട്ടിക്കും ആരാധകർക്കും ഇത് വിലപ്പെട്ടതാണ്. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
Be the first to comment