ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. ബസിലെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തിരക്കുള്ള ബസില്‍ സഞ്ചരിക്കുന്നതിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് യുവതി ആരോപിക്കുകയായിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.
ഇന്ന് പുലര്‍ച്ചെയാണ് ദീപക്കിനെ അദ്ദേഹത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്നതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്ന് യുവതി പരാതിപ്പെട്ടത്. പിന്നാലെ വടകര പോലീസില്‍ പരാതിയും നല്‍കി.



Be the first to comment