സിറ്റിയുടെ കളി നടന്നില്ല; പുതിയ കോച്ചിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യജയം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകത്തില്‍ അവരെ തോല്‍പ്പിക്കാമെന്ന ധാരണയിലെത്തിയ സിറ്റിയുടെ കളി നടന്നില്ല. ഓള്‍ട്രഫോഡില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിന് രണ്ട് ഗോള്‍ ജയം. ബ്രയാന്‍ ബാവുമയുടേയും പാട്രിക് ഡൊര്‍ഗുവിന്റേയും ഗോളുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയമൊരുക്കിയത്. രണ്ട് ഗോളുകള്‍ മാഞ്ചസ്റ്റര്‍ നേടിയപ്പോള്‍ ഓഫ് സൈഡ് കുരുക്കില്‍പ്പെട്ട് അവരുടെ മൂന്ന് ഗോളുകള്‍ നിഷേധിക്കപ്പെടുകയും ചെയ്തു.

മത്സരത്തിന്റെ ഭൂരിഭാഗവും സമയം പന്ത് സിറ്റി കൈവശം വെക്കാന്‍് ശ്രമിച്ചെങ്കിലും ഡോക്കുവോ ഹാളണ്ടോമത്സരത്തിന്റെ ഗതി മാറ്റുമെന്ന വിശ്വാസത്തിലായിരുന്നു സിറ്റി ആരാധകര്‍. എന്നാല്‍ സിറ്റി പ്രതിരോധം പാളുന്ന സന്ദര്‍ഭങ്ങളിലെല്ലാം സിറ്റി കടുത്ത രീതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആക്രമിച്ചു കൊണ്ടിരുന്നു.

മത്സരത്തിന്റെ ആദ്യപകുതിയില്‍ പന്തടക്കത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു മുന്നില്‍. എന്നാല്‍, വലകുലുക്കാന്‍ മാത്രം യുണൈറ്റഡിന് കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ ടീമിനെ തേടിയെത്തിയെങ്കിലും അതൊന്നും മുതലാക്കാന്‍ യുണൈറ്റഡിനായില്ല. ഹാരി മഗ്വയറിന്റെ പന്ത് ക്രോസ്ബാറില്‍ തട്ടിതെറിച്ചപ്പോള്‍. ബ്രുണോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ഓഫ് സൈഡായി.

രണ്ടാപകുതിയില്‍ 65-ാം മിനിറ്റിലാണ് മാഞ്ചസ്റ്ററിന്റെ ആദ്യ ഗോള്‍ വന്നത്. ആഫ്രിക്കന്‍നേഷന്‍സ് കപ്പില്‍ നിന്നും തിരിച്ചെത്തിയ ബാവുമയുടെ ഷോട്ട് സിറ്റി ഗോള്‍കീപ്പറേയും മറികടന്ന് വലയില്‍ കയറുകയായിരുന്നു. 76ാം മിനിറ്റില്‍ പാട്രിക് ഡോര്‍ഗുവിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. സിറ്റി ഡിഫന്‍ഡര്‍മാരെ തന്ത്രപൂര്‍വം മറികടന്നായിരുന്നു ഡോര്‍ഗു യുണൈറ്റഡിനായി വലകുലുക്കിയത്.

ഇന്നലത്തെ മത്സരം തോറ്റെങ്കിലും പോയിന്റ് നിലയില്‍ സിറ്റി ഇപ്പോഴും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ആഴ്‌സണല്‍-നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം സമനിലയിലായതോടെയാണ് സിറ്റിക്ക് രണ്ടാം സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞത്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റിക്കും മൂന്നാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലക്കും 43 പോയിന്റാണ്. 50 പോയിന്റുള്ള ഒന്നാം സ്ഥാനത്തുള്ള ആര്‍സനലിനുള്ളത്. 22 കളികളില്‍ 35 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാമതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*