കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള നീക്കത്തിനിടെ പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി കാപ്പൻ. മുസ്‌ലിം ലീഗിന്റെ അനുനയ നീക്കം മാണി സി കാപ്പൻ തള്ളി. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിയാണ് മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കിയത്. വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും മാണി സി കാപ്പൻ നേരത്തെ നിലപാട് അറിയിച്ചിരുന്നു.
പികെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച. രാവിലെ 9 മണിക്കായിരുന്നു കൂടിക്കാഴ്ച. കേരള കോൺഗ്രസ് യുഡിഎഫിലേക്കെത്തുന്നതിൽ മാണി സി കാപ്പന് എതിർപ്പില്ല. എന്നാൽ പാലാ സീറ്റ് വിട്ട് നൽകികൊണ്ടുള്ള വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി സി കാപ്പൻ വ്യക്തമാക്കുന്നത്.
കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. യുഡിഎഫ് പ്രവേശനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിനകത്ത് രൂക്ഷമായ ഭിന്നത നിലനിൽക്കുന്നുണ്ടായിരുന്നു.അതേസമയം മുന്നണിമാറ്റത്തിൽ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കലും ജോബ് മൈക്കിളും നിലപാട് വ്യക്തമാക്കി. പാർട്ടി ചെയർമാൻ ജോസ് കെ മാണിയെടുക്കുന്ന തീരുമാനത്തിനൊപ്പമെന്നാണ് ഇരുവരുടെയും നിലപാട്. യുഡിഎഫിലേക്കുളള മടങ്ങിപോക്കിനോട് മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയ്ക്കും യോജിപ്പുണ്ടായിരുന്നില്ല.



Be the first to comment