
മാന്നാനം : കെ ഇ സ്കൂളിൽ നടന്ന വായനദിനാഘോഷവും പുസ്തക പ്രദർശവും പ്രശസ്ത എഴുത്തുകാരൻ എസ് ഹരീഷ് ഉദ്ഘാടനം ചെയ്തു.വയന മരിക്കുന്നില്ല കാലത്തിനനുസരിച്ച് മാറ്റത്തിൻ്റെ പുതുവഴികളിലൂടെ വായന വളരുകയാണെന്നും എസ് ഹരീഷ് പറഞ്ഞു.
കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഡോ.ജയിംസ് മുല്ലശ്ശേരി സി എം ഐ അദ്ധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രിൻസിപ്പൽ ഷാജി ജോർജ്,വൈസ് പ്രിൻസിപ്പൽമാരായ റോയി മൈക്കിൾ, നിത നടരാജ്, സീനിയർ ഹെഡ്മാസ്റ്റർ കെ ഡി സെബാസ്റ്റ്യൻ,ഹെഡ്മാസ്റ്റർ ജോസ് ജോസഫ്, അക്കാദമിക് ഡയറക്ടർ ഡോ. മോനിച്ചൻ കെ കെ, അദ്ധ്യാപകരായ മനോജ് വർഗീസ്, എൽസി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.ജൂൺ 19 മുതൽ 21 വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രമുഖ പ്രസാദകരുടെ പുസ്തക പ്രദർശനവും നടക്കും.
Be the first to comment