
മാന്നാനം: ഡിവൈഎഫ്ഐ കുട്ടിപ്പടി യൂണിറ്റും സിപിഐഎം അമ്മഞ്ചേരി ബ്രാഞ്ചും സംയുക്തമായി പഠനോപകരണ വിതരണവും എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൈലാസ് എസ് അധ്യക്ഷനായിരുന്നു.
എൽകെജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന അമ്പതോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി പി ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി സിബി സെബാസ്റ്റ്യൻ, മാന്നാനം സഹകരണ ബാങ്ക് പ്രസിഡണ്ട് പി കെ ജയപ്രകാശ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ഫിലിപ്പ് സി ജോസഫ്, സി പി ഐ (എം) അമ്മഞ്ചേരി ബ്രാഞ്ച് സെക്രട്ടറി മഞ്ജു ജോർജ് എന്നിവർ പ്രസംഗിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അജിത്ത് മോൻ പി ടി, പ്രസിഡന്റ് ബിനു ആർ , കമ്മിറ്റി അംഗം നീതു ആൻ മരിയ തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ഷിജോ ചാക്കോ സ്വാഗതവും പ്രവീൺ മോഹൻ നന്ദിയും പറഞ്ഞു.
Be the first to comment