
മാന്നാനം: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഒക്ടോബർ 8 ന് നടക്കും. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നണികൾ സജീവമായി. സഹകരണ ജനാധിപത്യ മുന്നണിയായി മത്സരിക്കുന്ന എൽ ഡി എഫിനു പുറമേ യു ഡി എഫ്, ബി ജെ പി മുന്നണികളാണ് മത്സര രംഗത്തുള്ളത്.
നിലവിലെ പ്രസിഡന്റ് പി കെ ജയപ്രകാശിന്റെ നേതൃത്വത്തിൽ സഹകരണ ജനാധിപത്യ മുന്നണിയായാണ് എൽഡിഎഫ് മത്സരിക്കുന്നത്. പട്ടികജാതി സംവരണ വിഭാഗത്തിൽ എൽഡിഎഫിന്റെ കുട്ടപ്പൻ മാഷ് ശ്രുതിലയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിലെ മറ്റ് സ്ഥാനാർത്ഥികൾ: പി കെ ജയപ്രകാശ് (ജെ പി പുത്തൻപുരയിൽ),
ജോസ് സെബാസ്റ്റ്യൻ (ജോസ് പാറയ്ക്കൽ), രാജേഷ് ടി ടി തെക്കേപ്പറമ്പിൽ, ഷിനോ മാത്യു അറേക്കാട്ടിൽ, ഷൈജു തെക്കുംചേരി, സെബിൻ മാത്യൂ കൊച്ചുകാട്ടേൽ എന്നിവർ ജനറൽ വിഭാഗത്തിലും അമ്പിളി പ്രദീപ് ചേനനിൽക്കുംപറമ്പിൽ, മഞ്ജു ജോർജ് മണ്ണിച്ചേരിൽ, വിജയകുമാരി പി എസ് പര്യാത്ത് എന്നിവർ വനിത സംവരണ വിഭാഗത്തിലും മത്സരിക്കുന്നു. ജേക്കബ് തോമസ് (സണ്ണി ചേരിക്കൽ) ആണ് നിക്ഷേപക വിഭാഗത്തിൽ മത്സരിക്കുന്നത്.
യു ഡി എഫ് സ്ഥാനാർത്ഥികൾ: ജയിംസ് തോമസ് (വിനോദ് ചെരുവിൽപറമ്പിൽ), ജിമ്മി ജോസ് പ്ലാക്കുഴിയിൽ, ബി മോഹനചന്ദ്രൻ മണ്ണൂശേരിൽ, ലൂക്കോസ് കെ ജെ (ബേബി കൊല്ലപ്പള്ളി), അഡ്വ.കെ എം സന്തോഷ് കുമാർ കുന്നത്തുപറമ്പിൽ, ഹരി പ്രകാശ് കെ നായർ എന്നിവർ ജനറൽ വിഭാഗത്തിലും ഓമന സജി ചാമക്കാല , സൗമ്യ വാസുദേവൻ ചിറ്റേഴത്ത്കരോട്ട്, അഡ്വ.റേച്ചൽ പി വർഗീസ് ഒറ്റക്കപ്പിലുമാവുങ്കൽ എന്നിവർ വനിത സംവരണ വിഭാഗത്തിലും ജോസഫ് റ്റി എൽ (ജോസ് ജോ തെക്കേക്കര) നിക്ഷേപക വിഭാഗത്തിലും യു ഡി എഫിൽ മത്സരിക്കുന്നു.
ബിജെപി സ്ഥാനാർത്ഥികൾ: അനീഷ് സി എ, ജയൻ പി കെ, ദയാൽ എം ഡി, മഹേഷ് കെ പുരുഷോത്തമൻ, രാജേഷ് മണി എന്നിവർ ജനറൽ വിഭാഗത്തിലും ജയശീല കെ ജി, രാജേശ്വരി ടി കെ, രാധാമണി കെ, എന്നിവർ വനിത സംവരണ വിഭാഗത്തിലും സരുൺ കെ അപ്പുക്കുട്ടൻ നിക്ഷേപക വിഭാഗത്തിലും മത്സരിക്കുന്നു.
രാവിലെ 9 മുതൽ വൈകിട്ട് 4 വരെ മാന്നാനം കെ ഇ സ്കൂളിലാണ് വോട്ടെടുപ്പ്. എൽ ഡി എഫ് നേതൃത്വം നല്കുന്ന ഭരണ സമിതിയാണ് നിലവിലുള്ളത്.
Be the first to comment