സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചു. മുമ്പെങ്ങുമില്ലാത്ത പ്രവണതകളാണ് പാർട്ടിയിൽ കടന്നുകൂടിയത്. ചില സഖാക്കൾ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ട കാലമാണിത്. സിപിഐഎം രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ മുറുകെ പിടിക്കുന്ന വ്യത്യസ്തമായ പാർട്ടിയാണ്.
സ്വന്തമായ പ്രവർത്തന സംസ്കാരമുണ്ട്.. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സംസ്കാരം ഉൾക്കൊള്ളാത്തവരാണ് തെരഞ്ഞെടുപ്പ് വന്നപ്പോൾ പാർട്ടി വിടുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇത്രയും നാൾ പാർട്ടിക്ക് ഒപ്പം നിന്നവർ പാർട്ടി വിട്ടെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേർന്ന് വിഷയം വിശദമായി പരിശോധിക്കുമെന്നും എം എ ബേബി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ചിലരിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തെറ്റുകൾ തിരുത്തുമെന്നും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ചേർന്ന് വിഷയം വിശദമായി പരിശോധിക്കുമെന്നും എംഎ ബേബി പറഞ്ഞു.
ജൻ ആക്രോശ് റാലിയുടെ മുന്നോടിയായുള്ള ജൻ ആക്രോശ് ജാഥ ഉത്തരേന്ത്യയിലെ എല്ലായിടത്തും നടന്നു. 1000 ത്തിലെറെ വേദികളിൽ പ്രതിഷേധ പരിപാടികൾ നടന്നു. കേന്ദ്രസർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് ജൻ ആക്രോശ് റാലി. 4 തൊഴിൽ കോഡുകൾ, ഇന്ത്യ യുഎസ് വ്യാപാര കരാർ, ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നി വിഷയങ്ങൾ ഉന്നയിച്ചാണ് റാലി.
പ്രധാനമന്ത്രിയുടെ മണ്ഡലത്തിലുള്ള അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ 300 ലേറെ വർഷമായി മുടങ്ങാത്ത അന്നദാനം വരെ തടസ്സപ്പെട്ടു. രക്തസാക്ഷി ദിനത്തിന് തൊട്ടടുത്ത ദിവസമാണ് ജൻ ആക്രോശ് റാലി നടത്തുന്നത്. 50000 ത്തോളം പേർ റാലിയിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം , ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ റാലിയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Be the first to comment