ക്രൈസ്തവ സമുദായത്തോട് രാഷ്ട്രീയപാര്‍ട്ടികള്‍ അനീതി കാണിക്കുന്നുവെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. അനീതി തിരിച്ചറിയാനും തിരിച്ചു കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്നും മാര്‍ റാഫേല്‍ തട്ടിലില്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണ ശാലയാണ് ഇനി വരാന്‍ പോകുന്നതെന്നും മുന്നറിയിപ്പ്.
മറ്റുള്ളവര്‍ക്ക് കൊടുത്തിട്ടും ഞങ്ങളെ പരിഗണിക്കാന്‍ സന്‍മനസ് കാണിക്കാത്ത രാഷ്ട്രീയ കക്ഷികളെ തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ ഞങ്ങള്‍ക്കുണ്ട്. അത് കാണിക്കേണ്ട ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണ ശാലയിലേക്ക് നമ്മള്‍ അടുക്കുകയാണ്. സമൂഹത്തോടും സമുദായത്തോടും രാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്ന അസാമാന്യമായിട്ടുള്ള, അനീതി നിറഞ്ഞ അവഗണനയെ തിരിച്ചറിയാനും അതിനെ തിരിച്ച് കുത്താനുമുള്ള ബോധമൊക്കെ ഞങ്ങള്‍ക്കമുണ്ട് – അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ടുചെയ്യണമെന്ന് പറഞ്ഞ് സമ്മര്‍ദം ചെലുത്തുന്ന പതിവ് സഭയ്ക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് യാത്രയില്‍ പാലായില്‍ ആയിരുന്നു പ്രസംഗം.



Be the first to comment