ഒഴുകിയെത്തിയത് 74,573 കോടി, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; നേട്ടം സ്വന്തമാക്കി എച്ച്ഡിഎഫ്‌സി ബാങ്ക്  

മുംബൈ:ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 74,573 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്ബി ബാങ്ക് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 780 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയില്‍ 239 പോയിന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന് പുറമേ ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് ഓഹരികളാണ് നഷ്ടം നേരിട്ടത്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 30,106 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 14,81,889 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എല്‍ഐസി 20,587 കോടി, എസ്ബിഐ 9,276 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 7,859 കോടി, ഐസിഐസിഐ ബാങ്ക് 3,108 കോടി, ബജാജ് ഫിനാന്‍സ് 2,893 കോടി, ടിസിഎസ് 741 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വിപണി മൂല്യത്തില്‍ 19,351 കോടിയുടെയും ഭാരതി എയര്‍ടെലിന് 12,031 കോടിയുടെയും ഇന്‍ഫോസിസിന് 850 കോടിയുടെയും ഇടിവ് ഉണ്ടായി. റിലയന്‍സ് തന്നെയാണ് ഇത്തവണയും വിപണി മൂല്യത്തില്‍ ഒന്നാമത് നില്‍ക്കുന്ന കമ്പനി.

 

Be the first to comment

Leave a Reply

Your email address will not be published.


*