മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ശക്തമായി തിരിച്ചുകയറി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തോളം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 25,700ന് മുകളിലേക്കാണ് ഉയര്‍ന്നത്.
അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ വാക്കുകളാണ് വിപണിക്ക് കരുത്തുപകര്‍ന്നത്. വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഇന്ത്യയുമായി സഹകരിച്ച് വരികയാണെന്ന സെര്‍ജിയോ ഗോറിന്റെ വാക്കുകളാണ് വിപണിക്ക് കരുത്തുപകര്‍ന്നത്. വ്യാപാര കരാര്‍ ഉറപ്പിക്കുന്നതില്‍ ഇരുപക്ഷവും സജീവമായി ഏര്‍പ്പെട്ടിട്ടുണ്ട്. ഏതൊരു രാജ്യത്തേക്കാളും പ്രധാനപ്പെട്ടതാണ് ഇന്ത്യ. യഥാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് വിയോജിക്കാം, പക്ഷേ അവസാനം അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ ബന്ധത്തിന് വ്യാപാരം വളരെ പ്രധാനമാണെങ്കിലും സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വളരെ പ്രധാനപ്പെട്ട മറ്റ് മേഖലകളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും,’ -അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ കുറഞ്ഞ വിലയില്‍ കൂടുതല്‍ ഓഹരികള്‍ കിട്ടുമെന്ന പ്രതീക്ഷയും വിപണിയില്‍ പ്രതിഫലിച്ചു. കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ട്രെന്റ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. അതേസമയം ഇന്‍ഫോസിസ്, വോഡഫോണ്‍ ഐഡിയ,എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ നഷ്ടം നേരിട്ടു.



Be the first to comment