കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളാണ് അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിൽ ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂഷന്‍റെ അനുമതിയോടെ, സുരക്ഷാ ടീമുകൾ സാൽമിയ പ്രദേശത്ത് റെയ്ഡ് നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയം നൽകിയ വിവരമനുസരിച്ച് ഈ ഓപ്പറേഷനിൽ ഏകദേശം 5,00,000 ക്യാപ്റ്റഗൺ ഗുളികകളും, 1,00,000 ലൈറിക കാപ്സ്യൂളുകളും, വെടിയുണ്ടകളുള്ള രണ്ട് തോക്കുകളും പിടിച്ചെടുത്തു. കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്നുകൾ എത്താൻ സാധ്യതയുണ്ടെന്ന അയൽരാജ്യത്ത് നിന്നുള്ള രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഉടൻ സുരക്ഷാ നിരീക്ഷണം ശക്തിപ്പെടുത്തുകയും സംശയിക്കുന്നവരെ നിരീക്ഷിക്കുകയും ചെയ്തു. മയക്കുമരുന്ന് കേസുകളിൽ മുമ്പ് ശിക്ഷിക്കപ്പെട്ട രണ്ട് വ്യക്തികളാണ് ഇതിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.



Be the first to comment