വിവേക് കിരണിനെതിരായ ഇ ഡി നോട്ടീസ്; ‘മുഖ്യമന്ത്രിയുടെ മറുപടി വിചിത്രം’; മാത്യു കുഴൽനാടൻ

വിവേക് കിരണിനെതിരായ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രിയുടെ മറുപടി വിചിത്രമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. മകന് നോട്ടീസ് അയച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇല്ലെങ്കിൽ മാനനഷ്ട കേസ് കൊടുക്കേണ്ടേ. വിഷയത്തിൽ സിപിഐഎം ദേശീയ ജനറൽ സെക്രട്ടറിക്കുപോലും പ്രതികരിക്കാനാകാത്ത സാഹചര്യം ആണുള്ളതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

ക്ലിഫ് ഹൗസിലെ മുറികളുടെ എണ്ണം അല്ല കേരളത്തിന് അറിയേണ്ടത്. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നല്ല മറുപടി വേണ്ടതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനും മകളും ഇ ഡി നോട്ടീസ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താൻ ആരോപിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ. പിന്നീട് എങ്ങനെ സെറ്റിൽ ചെയ്തുവെന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടതെന്ന് അദേഹം പറഞ്ഞു.

ഇ ഡി വേട്ടയാടുന്നുവെന്ന് സി പി ഐ എം ഇനി പറയരുത്. തുടർ നടപടികൾ എന്തുകൊണ്ട് ഉണ്ടായില്ലന്ന് കേന്ദ്രസർക്കാരും കേരളത്തിൽ നിന്നുള്ളകേന്ദ്ര മന്ത്രിമാരും മറുപടി പറയണം. ഇ ഡി നോട്ടീസ് മുഖ്യമന്ത്രി എന്തുകൊണ്ട് നിഷേധിക്കുന്നില്ലന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. മകന് നോട്ടീസ് കിട്ടിയിട്ടില്ലെന്നും . മകനെ വിവാദത്തിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

അതേസമയം യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ നല്ല ടീമിനെയാണ് പ്രഖ്യാപിച്ചതെന്ന് മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. കേരളത്തിന് പറ്റിയ യൂത്ത് ടീമിനെയാണ് നിയോഗിച്ചത്. റീൽസിന് മുമ്പിൽ ഇല്ലെങ്കിലും റിയൽ ആയി പ്രവർത്തിക്കുന്ന ആളാണ് ഒ ജെ ജനീഷ്. അബിൻ വർക്കി മികച്ച നേതാവാണ്. കേരളത്തിൽ നിന്ന് പ്രവർത്തിക്കണമെന്നത് മലയാളി നേതാക്കളുടെ ആഗ്രഹമാണ്, അതാണ് അബിൻ പ്രകടിപ്പിച്ചതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*