വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി

വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്‌ധ സംഘത്തെ ഇന്ന് തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിച്ചു.

മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിക്കാണ് ചികിത്സാ പിഴവനെ തുടർന്നുണ്ടായ ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബർ 20നാണ് മാനന്തവാടി മെഡിക്കൽ കോളജിൽ യുവതി പ്രസവിച്ചത്. 23 ഡിസ്ചാർജ് ചെയ്തു. കടുത്ത വേദനയെ തുടർന്ന് രണ്ടുതവണ മെഡിക്കൽ കോളജിൽ എത്തിയെങ്കിലും സ്കാനിങ് നടത്തിയില്ല എന്നാണ് പരാതി. കഴിഞ്ഞമാസം 29 ആം തീയതി തുണിയുടെ കെട്ട് പുറത്തുവന്നു.
സംഭവത്തിൽ വലിയ പ്രതിഷേധം ആശുപത്രി അധികൃതർക്ക് നേരെ ഉയർന്നിരുന്നു.

അതേസമയം, സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാൽ തുടർനടപടികൾ ഉണ്ടാകും. മന്ത്രി ഒ ആർ കേളുവും അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*