
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യൂ എംജി മോട്ടോര്‍ ഇന്ത്യ ലിമോസിന്‍ പുറത്തിറക്കി. ആഡംബര ബ്രാന്‍ഡായ എംജി സെലക്ട് വഴി പുറത്തിറക്കിയ എംജി എം9 ഇലക്ട്രിക് എംപിവി എന്ന പ്രസിഡന്‍ഷ്യല്‍ ലിമോസിന് 69.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരിക. എംജി എം9 ഡെലിവറി ഓഗസ്റ്റ് 10 മുതല്‍ ആരംഭിക്കും.
എംജി എം9ല്‍ യഥാക്രമം 245 എച്ച്പി പീക്ക് പവറും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള 90-kWh എംഎംസി ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 548 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ഇതിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇലക്ട്രിക് എംപിവിക്ക് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റാളേഷനോടുകൂടിയ 11-kW വാള്‍ ബോക്‌സ് ചാര്‍ജറും 3.3-kW പോര്‍ട്ടബിള്‍ ചാര്‍ജറും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.
എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍
പേള്‍ ലസ്റ്റര്‍ വൈറ്റ്, മെറ്റല്‍ ബ്ലാക്ക്, കോണ്‍ക്രീറ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളാണ് എംജി എം9 വാഗ്ദാനം ചെയ്യുന്നത്. ബോള്‍ഡ് ട്രപസോയിഡല്‍ മെഷ് ഗ്രില്ലാണ് വാഹനത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇത് ആധുനികത സ്ഫുരിക്കുന്നതാണ്. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലൈറ്റുകളും കണക്റ്റുചെയ്ത ഡിആര്‍എല്ലുകളുമാണ് മറ്റു സവിശേഷതകള്‍. പിന്നില്‍, വാട്ടര്‍ഫാള്‍-സ്‌റ്റൈല്‍ ഇന്റഗ്രേറ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റ് ഡിസൈന്‍ വാഹനത്തിന് കൂടുതല്‍ മനോഹാരിത പകരുന്നതാണ്.സ്‌റ്റൈലിഷ് 19 ഇഞ്ച് കോണ്ടിസീല്‍ടിഎം ടയറുകളിലാണ് വാഹനം ഓടുന്നത്.
ഇന്റീരിയറും സവിശേഷതകളും:
16-വേ അഡ്ജസ്റ്റ്‌മെന്റ്, 8 മസാജ് സെറ്റിങ്ങുകള്‍, ഹീറ്റിങ്, വെന്റിലേഷന്‍ എന്നിവയും എംജി എം9 വാഗ്ദാനം ചെയ്യുന്നു. യാച്ച്-മാതൃകയിലുള്ള ഡ്യുവല്‍ സണ്‍റൂഫും 64-കളര്‍ ആംബിയന്റ് ലൈറ്റിങ്ങും യാത്രക്കാര്‍ക്ക് ഓരോ യാത്രയ്ക്കും അനുയോജ്യമായ മാനസികാവസ്ഥ ഒരുക്കാന്‍ അനുവദിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
Be the first to comment