
തിരുവനന്തപുരം വെള്ളറട ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി. ഒരു കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. മെറ്റീരിയൽ ഫണ്ടുപയോഗിച്ച് നടന്ന നിർമ്മാണ പ്രവൃത്തികളിലാണ് തട്ടിപ്പ് നടത്തിയത്.
സ്റ്റാമ്പ് ഡ്യൂട്ടിയിൽ സർക്കാരിന് കിട്ടേണ്ട 39850 രൂപ നഷ്ടപ്പെടുത്തിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർ പരിശോധനയിൽ വ്യക്തമായ മറുപടികൾ നൽകിയില്ല. എസ്റ്റിമേറ്റുകൾ പ്രകാരം ഉള്ള പണികൾ അല്ല ചെയ്തതെന്നും കണ്ടെത്തൽ. ഭൂരിപക്ഷം വർക്കുകൾക്കും 2 ടെണ്ടറുകൾ മാത്രമാണ് നൽകിയത്. 2021 മുതൽ 2024 വരെയുള്ള മെറ്റീരിയൽ വർക്കുകളാണ് ഓഡിറ്റ് വകുപ്പ് പരിശോധിച്ചത്.സാങ്കേതിക വിഭാഗം വീണ്ടും പരിശോധന നടത്തണമെന്ന് തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ശിപാർശ ചെയ്തിട്ടുണ്ട്. ക്രമക്കേടുകൾ സംസ്ഥാന വിജിലൻസ് അന്വേഷിക്കണമെന്ന് ഓംബുഡ്സ്മാൻ നിർദേശിച്ചു.
Be the first to comment