
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്‌തേക്കും. വെള്ളാപ്പള്ളി നടശനെ ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളതെ അന്വേഷണ ഉദ്യോഗസ്ഥൻ. ചോദ്യം ചെയുന്നതിനുള്ള കാര്യങ്ങൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നുവെന്ന് വിജിലൻസ് എസ് പി ശശിധരൻ പറഞ്ഞു.
ഉടനെ ചോദ്യം ചെയ്യാനുള്ള സാധ്യത പരിശോധിക്കുകയാണ്. അന്വേഷണം മികച്ച നിലയിൽ മുന്നോട്ട് പോകുന്നു, അവസാനഘട്ടത്തിലാണ്. മൂന്നുമാസത്തിനകം പൂർത്തിയാകും. നിലവിലുള്ള ടീമിനെ തന്നെ ഉപയോഗിച്ചായിരിക്കും അന്വേഷണം പൂർത്തിയാക്കുകയെന്നും വിജിലൻസ് എസ് പി ശശിധരൻ 24നോട് പറഞ്ഞു.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം വേഗത്തിലാക്കാനാണ് ഹൈക്കോടതി നിർദ്ദേശം. ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണം. ശശീധരന്‍ വിജിലൻസ് എറണാകുളം എസ്പിയായിരുന്ന ഘട്ടത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്.
ഇദ്ദേഹം തന്നെ തന്നെ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറി പോയിരുന്നു. 2016-ലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേർത്ത് വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പ എടുത്തു. കൂടിയ പലിശയ്ക്ക് എസ്എൻഡിപി സംഘങ്ങൾക്ക് മറിച്ച് നൽകിയ കേസാണ്.
Be the first to comment