‘സർക്കാരിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ’; വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി, മന്ത്രി ജി.ആർ അനിൽ

സംസ്ഥാനത്ത് നെല്ല് സംഭരണത്തിലെ പ്രതിസന്ധി തുടരുന്നു. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അടുത്ത ചർച്ചയുടെ കാര്യം തീരുമാനിച്ചിട്ടില്ലെന്നും ജി ആർ അനിൽ പറഞ്ഞു.

മുൻപും പ്രതിസന്ധികളെയും അതിജീവിച്ചിട്ടുണ്ട്. അപ്പോഴെല്ലാം സർക്കാർ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്.തുടര്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകുമെന്നും ജി ആര്‍ അനില്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ച എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തുടര്‍ ചര്‍ച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ഈ വർഷത്തെ കൊയ്ത്ത് ആരംഭിച്ചെങ്കിലും നെല്ല് സംഭരണ പ്രവർത്തനങ്ങളിൽ മില്ലുടമകൾ സഹകരിച്ചിരുന്നില്ല. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് കർഷകരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് അവരുടെ ആവശ്യങ്ങളിൽ വളരെ അനുകൂലമായ നിലപാടാണ് സർക്കാർ എടുത്തിരുന്നത്. സംവരണ ആനുപാത 100 കിലോയ്ക്ക് 68 കിലോഗ്രം എന്നതിന് പകരം 64.5 കിലോഗ്രാം ആക്കി പുനഃസ്ഥാപിക്കാതെ സഹകരിക്കേണ്ടതില്ലെന്നാണ് കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*