മിൽമയിൽ നിരവധി ഒഴിവുകൾ, തിരുവനന്തപുരം, മലബാർ മേഖലയിൽ 198 ഒഴിവുകളിലേക്ക് നിയമനം നടത്തും, ക്ഷീരകർഷകർക്ക് മുൻഗണന; നിയമനങ്ങളെപ്പറ്റി അറിയാം

മിൽമ പാൽ വില വർദ്ധിപ്പിക്കുന്ന കാര്യം നിലവിൽ ആലോചിക്കുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. തിരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഇപ്പോൾ ആലോചിക്കാത്തത്. പാൽ വില കൂട്ടേണ്ടത് മിൽമ. പാൽ വില വർധിപ്പിക്കണമെന്ന ശുപാർശ മിൽമ സർക്കാരിന് നൽകിയാൽ അത് പരിശോധിക്കും. മിൽമയുടെ ലാഭത്തിന്റെ 85% ഉം ലഭിക്കുന്നത് ക്ഷീര കർഷകർക്കെന്ന് മന്ത്രി അറിയിച്ചു. എന്നാൽ നേരിയ വില വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് മിൽമ തിരു. മേഖല ചെയർപേഴ്സൺ മണി വിശ്വനാഥ് പറഞ്ഞു.

അതേസമയം മിൽമ റിക്രൂട്ട്മെൻ്റ് തിരുവനന്തപുരം, മലബാർ മേഖലയിൽ നിരവധി ഒഴിവുകൾ ഉണ്ട്. നിയമന നടപടികൾ സ്വീകരിക്കുന്നു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം മേഖലയിൽ നിയമനം നടക്കുന്നത്.

വിവിധ തസ്തികകളിലെ 198 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. മലബാർ മേഖലയിൽ 23 ഓളം വരുന്ന തസ്തികകളിൽ 47 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. ക്ഷീരകർഷകരുടെ സ്ഥാപനം എന്ന നിലയിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന നൽകും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം ഭിന്നശേഷി വിഭാഗം ഇന്നവർക്ക് ചട്ടപ്രകാരമുള്ള സംവരണം നൽകിയാണ് വിജ്ഞാപനമെന്നും മന്ത്രി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*