
തിരുവനന്തപുരം: സമരത്തിനിറങ്ങിയ ജീവനക്കാരെ ചർച്ചയ്ക്ക് വിളിച്ച് മിൽമ മേഖലാ യൂണിയന്‍ ചെയർപേഴ്‌സൺ മണി വിശ്വനാഥൻ. വൈകിട്ട് 6.30ന് പട്ടത്ത് മിൽമ അസ്ഥാനത്താണ് ചർച്ച നടത്തുന്നത്. സമരത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാൽവിതരണം തടസ്സപ്പെട്ടേക്കും.
തിരുവനന്തപുരത്ത് അമ്പലത്തറ പ്ലാന്റിലും കൊല്ലം, പത്തനംതിട്ട പ്ലാന്റിലുമാണ് പ്രവർത്തനം തടസ്സപ്പെട്ടത്. രാവിലെ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാൻ മിൽമയോ മാനേജ്മെന്റോ സർക്കാരോ ഇടപെട്ടിട്ടില്ലെന്നും ജീവനക്കാരുടെ ഭാഗത്ത് നിന്ന് ആരോപണം ഉയർന്നിരുന്നു.
Be the first to comment